01:27pm 11 November 2026
NEWS
ബിഎച്ച്ആർഎഫ് സംസ്ഥാന കൺവെൻഷനും മനുഷ്യാവകാശ സെമിനാറും 26 ന്
05/10/2025  08:35 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ബിഎച്ച്ആർഎഫ്  സംസ്ഥാന കൺവെൻഷനും മനുഷ്യാവകാശ സെമിനാറും 26 ന്

കൊച്ചി : ഭാരതീയ ഹ്യൂമൺ  റൈറ്റ്സ് ഫോറം (ബിഎച്ച്ആർഎഫ്) സംസ്ഥാന കൺവെൻഷനും മനുഷ്യാവകാശ സെമിനാറും  ഒക്ടോബർ 26 ന്   രാവിലെ 10.30ന്   കളമശ്ശേരി പത്തടിപ്പാലം പിഡബ്ല്യൂഡി റെസ്റ്റ് ഹൗസ്  ഹാളിൽ നടക്കും. റിട്ട ജസ്റ്റിസ് ബി കെമാൽ പാഷ  ഉദ്‌ഘാടനം ചെയ്യും. ഇതിന് മുന്നോടിയായുള്ള സംഘാടക സമിതി രൂപീകരണ യോഗം സംസ്ഥാന വൈസ് ചെയർപേഴ്സൺ ബിന്ദുമോൾ പി എസ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഡോ  അനിൽകുമാർ ജി നായർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നാസർ വി എച്ച് , പിആർഒ  വെണ്ണല മോഹൻ, ലീഗൽ അഡ്വൈസർ  അഡ്വ ശ്രീജ കെ എസ്,  സംസ്ഥാന കമ്മിറ്റി അംഗം ജെൻസി  എം ജെ , ജില്ലാ വർക്കിംഗ് ചെയർമാൻ ഷാജി ഇടപ്പള്ളി , ഓർഗനൈസർ ഡി ചന്ദ്രൻ , ട്രഷറർ വി സുധീർ എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി ഭാരവാഹികളായി  ഡോ  അനിൽകുമാർ ജി നായർ (ചെയർമാൻ), ഷാജി ഇടപ്പള്ളി (പ്രോഗ്രാം  കൺവീനർ), നാസർ വി എച്ച് (ട്രഷറർ) എന്നിവരടങ്ങിയ കമ്മിറ്റിയെയും തെരെഞ്ഞെടുത്തു. പരിപാടിയുടെ  പോസ്റ്റർ  പ്രകാശനം നാളെ  (തിങ്കൾ) വൈകിട്ട്  ഏഴിന് നാഷണൽ ചെയർമാൻ അനൂപ് സബർമതി നിർവഹിക്കും. ചടങ്ങിൽ  സംസ്ഥാന ചെയർമാൻ പി കെ പദ്മനാഭൻ അധ്യക്ഷനാകും

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img